ഒമ്പത് മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 78 കോടി രൂപ) വിലയുള്ള കോളറാഡോയിലെ ഡെന്‍മാര്‍ക്കിലുള്ള ഹോട്ടല്‍ വിറ്റത് വെറും 10 ഡോളറിനാണ് (875 രൂപ). കേട്ടിട്ട് വിശ്വസിക്കാനാകുന്നില്ലേ? എന്നാല്‍ ഈ വില്‍പ്പനയ്ക്ക് പിന്നില്‍ വലിയൊരു കണ്ടീഷന്‍ കൂടിയുണ്ട്. ഹോട്ടല്‍ വാങ്ങുന്നയാള്‍ മുഴുവന്‍ കെട്ടിടവും പുതുക്കിപ്പണിയാന്‍ തയ്യാറാകണം, വീടില്ലാത്തവര്‍ക്കായുള്ള താമസസൗകര്യമെന്ന നിലയ്ക്കാണ് കെട്ടിടം രൂപമാറ്റം വരുത്തേണ്ടത്.
2023ലാണ് ഡെന്‍വര്‍ സിറ്റി അധികൃതര്‍ 9 മില്യണ്‍ ഡോളറിന് ഹോട്ടല്‍ സ്വന്തമാക്കിയത്. ഇതിന് ശേഷം വലിയ രീതിയിലുള്ള പണികളൊന്നും കെട്ടിടത്തില്‍ നടത്തിയിട്ടുമില്ല. നഗരത്തിലെ ഭവനരഹിതര്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ പദ്ധതി മാറ്റിയെടുക്കുകയായിരുന്നു ലക്ഷ്യം. കോടികള്‍ മൂല്യമുള്ള ഹോട്ടല്‍ തുച്ഛമായ വിലയ്ക്ക് വില്‍ക്കാനുള്ള തീരുമാനം വലിയ ചര്‍ച്ചയായി മാറുകയായിരുന്നു. ആര് ഈ ദൗത്യം ഏറ്റെടുക്കും എന്നായിരുന്നു ചര്‍ച്ച.
ലഭിച്ചിരിക്കുന്ന അപേക്ഷകള്‍ പരിശോധിച്ചു വരികയാണെന്നും കെട്ടിടം കൈമാറുന്നതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നുമാണ് ഡെന്‍വര്‍ ഹൗസിങ് സ്‌റ്റെബിലിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഡെറെക് വുഡ്ബറി പറഞ്ഞത്. പദ്ധതി നടപ്പിലാകുന്നതോടെ നഗരത്തിലെ ഭവനരഹിതരുടെ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Add Comment