Pravasam

ഇന്ത്യ-ബഹ്‌റൈന്‍ എയര്‍ ബബ്ള്‍ കരാര്‍ യാഥാര്‍ത്ഥ്യമായി

മനാമ: തിരിച്ചുവരാനാഗ്രഹിക്കുന്ന പ്രവാസികള്ക്കായി ഇന്ത്യയും ബഹ്റൈനും എയര് ബബ്ള് കരാര് ഒപ്പിട്ടു. ഇരു രാജ്യങ്ങളും എയര് ബബിള് ക്രമീകരണം പ്രവര്ത്തനക്ഷമമാക്കാന് തീരുമാനിച്ചതായി വെള്ളിയാഴ്ച വൈകീട്ട് ഇന്ത്യന് എംബസി ട്വിറ്ററില് അറിയിച്ചു. സര്വീസ് എന്ന് ആരംഭിക്കുമെന്ന് എംബസി വ്യക്തമാക്കിയിട്ടില്ല.
കരാര് പ്രകാരം ഇന്ത്യയിലെയും ബഹ്റൈനിലെയും ദേശീയ വിമാന കമ്പികള്ക്ക് ഇരു രാജ്യങ്ങള്ക്കുമിടക്ക് നിശ്ചിത എണ്ണം സര്വീസ് നടത്തം. ഹ്റൈന് പൗരന്മാര്, സാധുവായ ബഹ്റൈന് വിസയുള്ളവര് എന്നിവര്ക്ക് ഇന്ത്യയില് നിന്നും ഈ വിമാനങ്ങളില് വരാം. ഏതു വിഭാഗം ബഹ്റൈന് വിസയുള്ള ഇന്ത്യക്കാര്ക്കും ബഹ്റൈനിലേക്ക് വരാന് അനുമതിയുണ്ട്.
ബഹ്റൈനില് നിന്നും കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്, ബഹ്റൈന് പാസ്പോര്ട്ടുള്ള വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്, ഇന്ത്യന് എംബസി അനുവദിച്ച വിസയുള്ള ബഹ്റൈന് പൗരന്മാര് എന്നിവര്ക്ക് ഇന്ത്യയിലേക്കും ഈ വിമാനങ്ങള് ഉപയോഗപ്പെടുത്താം.
ബന്ധപ്പെട്ട വിമാന കമ്പനികള്ക്ക് ഇരു രാജ്യങ്ങള്ക്കുമിടയില് വെബ്സൈറ്റ്, സെയില്സ് ഏജന്റ് വഴി ടിക്കറ്റ് വില്പ്പനക്കും കരാര് പ്രകാരം അനുമതിയുണ്ടെന്ന് എംബസി ട്വാിറ്ററില് നല്കിയ വാര്ത്താ കുറിപ്പില് അറിയിച്ചു. ടിക്കറ്റ് ബുക്കിങിനായി എയര് ഇന്ത്യ, എയര് ഇന്ത്യ എക്സ്പ്രസ്, ഗള്ഫ് എയര് എന്നിവയുമായി ബന്ധപ്പെടണമെന്നും അറിയിച്ചു.
വരും ദിവസങ്ങളില് തന്നെ കരാര് പ്രകാരം സര്വീസ് ആരംഭിച്ചേക്കുമെന്നാണ് വിവരം. ഗള്ഫ് എയര് നരത്തെതന്നെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ബുക്കിങ് തുടങ്ങിയിരുന്നു.
എത്ര കാലത്തേക്കാണ് എയര് ബബ്ള് കരാര് എന്നും എംബസി അറിയിച്ചിട്ടില്ല. ഇരു രാജ്യങ്ങള്ക്കും തുല്യ എണ്ണം സര്വീസാണ് നടത്താനാകുകയെന്നാണ് വിവരം. ദിവസവും ഓരോ സര്വീസ് ആയിരിക്കും ഉണ്ടാവുക.
കൊറോണവൈറസ് പ്രതിരോധ നിയന്ത്രണങ്ങള് കാരണം ഇന്ത്യ ന്താരാഷ്ട്ര വിമാന സര്വീസ് നിരോധനം സെപ്തംബര് അവസാനം വരെ നീട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തിരിച്ചു വരാനാഗ്രഹിക്കുന്ന പ്രവാസികള്ക്കായി എയര് ബബള് സംവധാനം ആവിഷ്കരിച്ചത്.
ബഹ്റൈന് വിസ തീരാറായി നാട്ടില് കുടുങ്ങികിടക്കുന്ന നിരവധി പ്രവാസികള്ക്ക് ആശ്വാസമാണ് പുതിയ തീരുമാനം. ഏത് വിസക്കാര്ക്കും വരാമെന്ന് എംബസി വ്യക്തമാക്കിയ പാശ്ചത്താലത്തില് സന്ദര്ശക വിസക്കാര്ക്കും പ്രവേശനം ഉണ്ടാകും.