കുവൈറ്റ് സിറ്റി > കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് നിര്യാതയായി. കോട്ടയം ആർപ്പൂക്കര വില്ലൂന്നി വിരുത്തി പറമ്പിൽ ടിജി സിറിയക്കിൻറെ ഭാര്യ ആശയാണ് മരിച്ചത്. അർബുദത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. വറാ ഹോസ്പിറ്റലിൽ നഴ്സായിരുന്നു. അബ്ബാസിയ യുണൈറ്റഡ് സ്കൂളിൽ വിദ്യാർഥികളായ ജോയൽ, ജൂവൽ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.
കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് നിര്യാതയായി
September 9, 2021
553 Views
1 Min Read
Add Comment