കുവൈറ്റ് സിറ്റി > കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച “മേഡ് ഇൻ ഇന്ത്യ’ പ്രദർശനം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മികവ് പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി. ഇന്ത്യൻ സ്ഥാനപതി സിബി ജോർജും കുവൈറ്റ് അമീരി ദിവാൻ അണ്ടർ സെക്രട്ടറി മാസിൻ അൽ ഈസയും ചേർന്ന് പ്രദർശനം ഉദ്ഘാടനംചെയ്തു.
“ആസാദി കാ അമൃത് മഹോത്സവ്’ എന്ന സാംസ്കാരിക പരിപാടിയുടെ ഭാഗമായിരുന്നു പ്രദർശനമേള. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് എംബസി ഒരുക്കുന്നത്. ഇന്ത്യയുടെ 75 ാം സ്വാതന്ത്ര്യദിനാഘോഷവും ഇന്ത്യ- കുവൈറ്റ് നയതന്ത്ര ബന്ധത്തിൻ്റെ അറുപതാം വാർഷികാഘോഷം എന്നിവയുടെ ഭാഗമായാണ് പ്രദർശനം. പുതിയ ഇന്ത്യ, പുതിയ കുവൈറ്റ്
എന്ന ആശയവും മേളയുടെ ലക്ഷ്യമാണ്. കുവൈറ്റിലെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 20 ഇന്ത്യൻ കമ്പനികളുടെ സ്റ്റാളുകളാണ് പ്രത്യേകം സജ്ജീകരിച്ച ടെൻ്റിൽ ഒരുക്കിയിരുന്നത്.
Add Comment