റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ സംസ്കാരിക വിഭാഗം കേളി അംഗങ്ങൾക്കായി ”വരയും വരിയും” എന്ന പേരിൽ സംഘടിപ്പിച്ച കഥ, കവിത, കാർട്ടൂൺ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
കേളിയുടെ 72 യൂണിറ്റുകളിൽ നിന്നായി 29 കാർട്ടൂണുകളും, 61 കവിതകളും, 52 കഥകലുമാണ് മത്സരത്തിനായി ലഭിച്ചിരുന്നത്.
വിവിധ വിഭാഗങ്ങളിൽ സമ്മാനർഹരായവർ:
കാർട്ടൂൺ
ഒന്നാം സമ്മാനം
സജീവ് കാരത്തോടി ബദിയ,
രണ്ടാം സമ്മാനം സുഭാഷ്, അസീസിയ ,
മൂന്നാം സമ്മാനം മണികണ്ഠൻ റൗദ
പ്രോത്സാഹന സമ്മാനങ്ങൾ :
അഭയദേവ് & ദീപക് ദേവ് (കുടുംബവേദി കുട്ടികൾ)
കഥാ രചന
ഒന്നാം സമ്മാനം ജയദാസ്, അൽഖർജ്ജ് (കുമിഴ് മരത്തിന്റെ പൂവ്)
രണ്ടാം സമ്മാനം ഷബി അബ്ദുൾസലാം, അൽഖർജ്ജ് (അപരിചിത ഇടങ്ങളിലെ സുപരിചിതർ)
മൂന്നാം സമ്മാനം പ്രദീപ് കെ.ജെ, റൗദ (തെറ്റ്)
കവിതാ രചന
ഒന്നാം സമ്മാനം ജ്യോതിലാൽ, അൽഖർജ്ജ് (ഒറ്റുകാരുടെ സുവിശേഷം)
രണ്ടാം സമ്മാനം ജയൻ, അൽഖർജ്ജ് (എന്നും കരുതലായ്)
മൂന്നാം സമ്മാനം
1. ഗീത ജയരാജ്, കുടുംബവേദി (തൊട്ടാവാടികൾ അപ്രത്യക്ഷമാവുന്നത്)
2. സീബ അനിരുദ്ധൻ, കുടുംബവേദി (നിറഞ്ഞാട്ടം)
വിജയികൾക്ക് കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ റഫീഖ് ചാലിയം, ബോബി മാത്യു, പ്രദീപ്, നസീർ മുള്ളൂർക്കര, മധു ബാലുശ്ശേരി, കഹിം ചേളാരി, സുനിൽ, ലിപിൻ പശുപതി, രാജൻ പള്ളിത്തടം, സതീഷ് കുമാർ, സെൻ ആന്റണി, സുകേഷ് , ജോഷി പെരിഞ്ഞനം, ബേബി ജോൺ കുട്ടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു .
Add Comment