Pravasam

ഇന്ത്യ – കുവൈറ്റ് നയതന്ത്രബന്ധം; ഒരു വർഷം നീളുന്ന ആഘോഷങ്ങൾ

കുവൈറ്റ് സിറ്റി > ഇന്ത്യ – കുവൈറ്റ് നയതന്ത്ര ബന്ധത്തിൻ്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന കലാ – സാംസ്കാരികപരിപാടികൾ ഒരുങ്ങുന്നു. കുവൈറ്റ് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ , ആർട്ട്സ് ആൻ്റലെറ്റേഴ്സും കുവൈറ്റിലെ ഇന്ത്യൻ എംബസിയും സംയുക്തമായിട്ടാണ് പരിപാടികൾ ഒരുക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഇന്ത്യൻസ്ഥാനപതി സിബി ജോർജും എൻ സിസി എ എൽ സെക്രട്ടറി ജനറൽ കാമിൽ അബ്ദുൾജലീലും ഒന്നിച്ചാണ് വാർത്താ സമ്മേളനം നടത്തിയത്.

ഇരു രാജ്യങ്ങളിലെയും ഗായകർ പങ്കെടുക്കുന്ന സംഗീത പരിപടികൾ , സെമിനാറുകൾ , സിനിമാ പ്രദർശനങ്ങൾ , സമുദ്ര വ്യാപാര ചരിത്ര പ്രദർശനങ്ങൾ , ഇന്ത്യൻ വസ്ത്രങ്ങളുടെപ്രദർശനം , കലാ പ്രദർശനങ്ങൾ , പ്രോപ്പർട്ടി എക്സിബിഷനുകൾ , സിമ്പോസിയങ്ങൾ ,നാണയ – ആഭരണ പ്രദർശനങ്ങൾ ,സമാപന സമ്മേളനം എന്നിവയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഡിസംബർ 2 നാണ് പ്രഥമ പരിപാടി ഷെയ്ഖ് മുബാറക് മ്യൂസിയത്തിൽ ഇന്ത്യാ ദിനാഘോഷവും സംയുക്ത സംഗീത പരിപാടിയും ഒരുക്കും.
ഡിസംബർ 5 മുതൽ 9 വരെ തീയതികളിൽ ഇന്ത്യൻ സാംസ്കാരിക വാരാചരണം നടത്തും. ഇതോടനുബന്ധിച്ച് നാഷണൽ ലൈബ്രറി ഹാളിൽ ഇന്ത്യ – കുവൈറ്റ് ചരിത്ര സെമിനാർ സംഘടിപ്പിക്കും.

ഇന്ത്യൻ സിനിമകളുടെ പ്രദർശനം , ഇന്ത്യൻടൂറിസം സെമിനാറുകൾ , കലാ – സാംസ്കാരിക പരിപാടികൾ എന്നിവയും ഒരുക്കും. മാർച് 3ന് ഇരു രാജ്യങ്ങളുടെയും സമുദ്ര വ്യാപാര ചരിത്ര സംയുക്ത പരിപാടികൾ മാരിടൈം മ്യൂസിയത്തിൽ നടക്കും. മാർച് 20ന് സാധു ഹൗസുമായി സഹകരിച്ച് ഇന്ത്യൻ വസ്ത്രങ്ങളുടെ പ്രദർശനം സാധു ഹൗസ് മ്യൂസിയത്തിൽ ഒരുക്കും.മേയ് 15ന് മോഡേൺ ആർട്ട് മ്യൂസിയത്തിൽകലാപ്രദർശനവും പ്രോപ്പർട്ടി എക്സിബിഷനും നടത്തും. മേയ് 26ന് ഷെറാട്ടൺ ഹോട്ടലിൽ സിമ്പോസിയംനടക്കും. ജൂൺ 12ന് കുവൈറ്റ് നാഷണൽമ്യൂസിയത്തിൽ നാണയ – ആഭരണ പ്രദർശനം നടക്കും.ജൂലൈ 3 ന് സമാപന സമ്മേളനം ഒരുക്കിയിരിക്കുന്നത്.