കുവൈറ്റ് സിറ്റി > മലയാളിയായ പത്താം ക്ലാസ് വിദ്യാർത്ഥിനി ഫിദ ആൻസി തന്റെ ആദ്യ നോവൽ “എ കൺവർജൻസ് ഓഫ് ഫേറ്റ്സ്” പുറത്തിറക്കി. ഇന്ത്യൻ എജ്യുക്കേഷൻ സ്കൂളിലെ (ഭവൻസ് കുവൈറ്റ്) വിദ്യാർത്ഥിനിയായ ഫിദ ആൻസി രണ്ട് വർഷത്തെ എഴുത്തിന് ശേഷമാണ് തന്റെ ആദ്യ നോവൽ പുറത്തിറക്കിയത് . കേരളത്തിലെ പ്രമുഖ പ്രസാധകരായ ഇ- ഗ്രന്ധയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കോവിഡ് സമയത്താണ് ഫിദ നോവൽ എഴുതാൻ തുടങ്ങിയത്, ചെറുപ്പം മുതലേ വായന ഇഷ്ടപ്പെട്ടിരുന്ന ഫിദയ്ക്ക് ഫാന്റസി, സയൻസ് ഫിക്ഷൻ, മോട്ടിവേഷണൽ പുസ്തകങ്ങൾ എന്നിവ വായിക്കാനാണു കൂടുതൽ താൽപ്പര്യം . എക്സ്പ്ലോർ എബിസിയുടെ “സ്പാർക്ക് ക്രിയേറ്റീവ് റൈറ്റിംഗ് മത്സരവും” ,സ്കൂളിൽ നിന്നുള്ള മറ്റ് നിരവധി അവാർഡുകളും ഉൾപ്പെടെ വിവിധ സമ്മാനങ്ങളും ഫിദയ്ക്ക് ലഭിച്ചു.
“എ കൺവർജൻസ് ഓഫ് ഫേറ്റ്സ്” എന്ന നോവൽ മൂന്ന് പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു ഫാന്റസിയാണ്, കൂടാതെ വിധിയുടെ മൂന്ന് ഇഴകൾ കൂടിച്ചേരുകയും നിഗൂഢമായ രഹസ്യങ്ങളും അവിശ്വസനീയമായ ശക്തിയും ഒരുമിച്ച് കൊണ്ടുവരുന്ന പരിസമാപ്തിയുമാണ്.
ഇതിനകം വിപണിയിൽ ലഭ്യമായ ഈ നോവൽ ജൂണിൽ കേരളത്തിൽ ഔദ്യോഗികമായി പുറത്തിറക്കും. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ, ബെഹ്ബാനി മോട്ടോർസിൽ ജോലി ചെയ്യുന്ന ബഷീർ ആൻസിയുടെയും, ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ് അധ്യാപികയായ ഷഫ്ന ആൻസിയുടെയും മകൾ ആണ് ഫിദ . ഒരു സഹോദരനും, സഹോദരിയും ഉണ്ട്.
Add Comment