Pravasam

സൗദി വിദ്യാർത്ഥിനികളുടെ ആദ്യ വനിതാ ഫുട്ബോൾ ടൂർണമെന്റ് ഉനൈസയിൽ

റിയാദ് > സൗദിയിലെ ടെക്നിക്കൽ കോളേജുകളിലെ വിദ്യാർത്ഥിനികളുടെ രാജ്യത്തെ ആദ്യ വനിതാ ഫുട്ബോൾ ടൂർണമെന്റ് ഈ ആഴ്ച ഉനൈസയിൽ ആരംഭിക്കും. സമൂഹത്തിൽ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പെൺകുട്ടികൾക്കായി 28 സാങ്കേതിക കോളേജുകളുടെ പങ്കാളിത്തത്തോടെയാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.

ഉനൈസയിലെ വനിതാ ടെക്നിക്കൽ കോളേജ് ഈ വാരാന്ത്യത്തിൽ വനിതാ ഫുട്ബോൾ ടൂർണമെന്റിനു ആതിഥേയത്വം വഹിക്കും. ഫെബ്രുവരി 9-16 വരെയുള്ള കാലയളവിൽ മത്സരങ്ങൾ നടക്കും.ടൂർണമെന്റിലെ ആദ്യ മത്സരങ്ങൾക്ക് വെള്ളിയാഴ്ച ഉനൈസയിലെ അറബ് സ്പോർട്സ് ക്ലബ്ബിലെ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമാകും.