Kerala

കൊച്ചിയില്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി ഒരാള്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ പൊട്ടിത്തെറിയില്‍ ഒരു തൊഴിലാളി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. എടയാറില്‍ വ്യവസായ മേഖലയില്‍ പ്രവർത്തിക്കുന്ന കമ്ബനിയിലാണ് അപകടമുണ്ടായത്.

മൃഗക്കൊഴുപ്പ് സംസ്കരണ കമ്ബനിയില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഒഡീഷ സ്വദേശിയായ അജയ് വിക്രമന്‍ എന്നയാളാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

പാചകത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ കമ്ബയിലെ മിനി ബ്രോയിലർ പൊട്ടിത്തറിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അപകടം വിവരം അറിഞ്ഞ് തൊട്ടുപിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അജയ് വിക്രമന്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ മൂന്ന് പേരെയും കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരും അന്യ സംസ്ഥാന തൊഴിലാളികളാണ്. രണ്ടുപേർക്ക് 30 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവർത്തനം നടന്ന് വരുന്ന കമ്ബനിയില്‍ രാത്രിയില്‍ 4 പേരായിരുന്നു ജോലിക്ക് ഉണ്ടായിരുന്നത്. മൃഗക്കൊഴുപ്പ് സംസ്കരണം നടത്തി സോപ്പ് നിർമ്മാണ കമ്ബനികള്‍ക്ക് കൈമാറുന്ന കമ്ബനിയാണ് എടയാറില്‍ പ്രവർത്തിക്കുന്നത്.