Kerala

തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി പുഴയിലേക്ക് മറിഞ്ഞ് അപകടം

കോഴിക്കോട്: തിരുവമ്ബാടിയില്‍ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. ആനക്കാംപൊയിൽ സ്വദേശിനി രാജേശ്വരി (63) ആണ് മരിച്ചത് നിരവധി പേർക്ക് പരിക്ക്. കാളിയാമ്ബുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഗുരുതര പരിക്കേറ്റ 5 പേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം തുടങ്ങി.

മുത്തപ്പൻ പുഴ തിരുവമ്പാടി ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഉയർത്താനുള്ള ശ്രമങ്ങൾ തുടരുന്നു

തിരുവമ്ബാടി – ആനക്കാം പൊയില്‍ റൂട്ടിലാണ് അപകടം. തിരുവമ്ബാടിയില്‍നിന്ന് ആനക്കാംപൊയിലേലേക്ക് വന്ന ബസ് കലുങ്കില്‍ ഇടിച്ച്‌ പുഴയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം നടന്നത്