തെക്കൻ കശ്മീരിലെ അനന്തനാഗില്‍ നിന്ന് ജവാനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. ടെറിട്ടോറിയല്‍ ആർമിയില്‍ ജോലി ചെയ്യുന്ന രണ്ട് സൈനികരെയാണ് തട്ടിക്കൊണ്ടുപോയത്.
ഇതിലൊരാള്‍ രക്ഷപ്പെട്ടു. അവശേഷിച്ച സൈനികനുമായി ഭീകരർ കടന്നു. സിവില്‍ വേഷത്തിലായിരുന്നു രണ്ട് സൈനികരുമെന്നാണ് വിവരം. ഭീകരർക്കായി സ്ഥലത്ത് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
അനന്തനാഗിലെ കൊക്കർനാഗ് ഏരിയയിലെ ഷാൻഗസ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. ഇന്ത്യൻ ആർമിയും ജമ്മു കശ്മീർ പൊലീസും പ്രദേശത്ത് വ്യാപക തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്
Add Comment