തിരുവനന്തപുരം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിൽ സർക്കാരിൻ്റെ പുനരാലോചന. സ്പോട് ബുക്കിങിൽ ഇളവ് അനുവദിക്കാനാണ് ആലോചിക്കുന്നത്. വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നീക്കം. സ്പോട് ബുക്കിങ് നിർത്തിയതിനെതിരെ ചില സംഘടനകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സ്പോട് ബുക്കിങ് അനുവദിച്ചേക്കും. എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിൻ്റേതാവും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗമാണ് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതി എന്ന് തീരുമാനിച്ചത്.
സ്പോട് ബുക്കിംഗിൽ ഇളവ് അനുവദിച്ചേക്കും, തീരുമാനം വ്യാപക പ്രതിഷേധത്തിനൊടുവിൽ
1 month ago
27 Views
1 Min Read
Add Comment