ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പോലീസ്(ഡിഎസ്പി) ആയി ചുമതലയേറ്റു. തെലങ്കാന സർക്കാർ ആണ് നിയമനം നല്‍കിയത്. ഡിജിപി ഓഫീസിലെത്തിയാണ് അദ്ദേഹം ചാർജെടുത്തത്. ഹൈദരാബാദില്‍ ജനിച്ച സിറാജ് മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി അറിയിച്ചു. സിറാജിനൊപ്പം എംപിമാരായ അനില്‍കുമാർ യാദവും മൊഹമ്മദ് ഫഹീമുദ്ദീനുമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു.
ഗ്രൂപ്പ് 1 സർക്കാർ പദവിയാണ് സിറാജിന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. തെലങ്കാന പോലീസ് എക്സിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനെ തെലങ്കാനയുടെ ഡിഎസ്പിയായി നിയമിച്ചു, അദ്ദേഹത്തിന്റെ ക്രിക്കറ്റ് നേട്ടങ്ങളെയും സംസ്ഥാനത്തോടുള്ള അർപ്പണബോധത്തെയും ആദരിച്ചു. തന്റെ പുതിയ റോളില്‍ പലരെയും പ്രചോദിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ ക്രിക്കറ്റ് ജീവിതം തുടരും.”– എക്സ് പോസ്റ്റില്‍ പോലീസ് വ്യക്തമാക്കി.
Add Comment