Kerala

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് പിടിയിൽ

കൊല്ലം: ചിതറയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നിലമേല്‍ വളയിടം സ്വദേശി ഇർഷാദ് ആണ് കൊല്ലപ്പെട്ടത്.

28 വയസായിരുന്നു.

സംഭവത്തില്‍ ഇയാളുടെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വ്യക്തി വൈരാഗ്യമാണോ പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണോ കൊലയ്‌ക്ക് പിന്നിലെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

സഹദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാമെന്നും പൊലീസ് അറിയിച്ചു.