വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ സത്യൻ മൊകേരി എല്‍.ഡി.എഫ്. സ്ഥാനാർഥിയാകും. സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
സത്യൻ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മറ്റിയില്‍ ഉയർന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുൻ സ്ഥാനാർഥിയായിരുന്നു എന്നതുമാണ് സത്യൻ മൊകേരിക്ക് അനുകൂലമായത്.
2014-ല്‍ വയനാട്ടില്‍ മത്സരിച്ച സത്യൻ മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്. മൂന്ന തവണ എം.എല്‍.എയുമായിരുന്നു. നിലവില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. പാർട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.
Add Comment