Politics Kerala

സരിൻ്റെ സ്ഥാനാർത്ഥിത്വം പ്രശ്നമല്ല, ഞങ്ങൾ സ്മൂത്താണെന്ന് ഷാഫി

പാലക്കാട്ടെ ജനങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്വീകരിച്ച്‌ കഴിഞ്ഞുവെന്ന് മുന്‍ എംഎല്‍എ ഷാഫി പറമ്ബില്‍ എംപി.

രാഹുലിന്റെ വിജയത്തോടെ പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും വികസനത്തിനും പിന്തുടര്‍ച്ചയുണ്ടാവും. മൂവര്‍ സംഘമല്ല. വലിയ സംഘമാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. കൂട്ടായ തീരുമാനമാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം എന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.

സരിന്‍ സ്ഥാനാര്‍ത്ഥിയായില്ലല്ലോ. സ്ഥാനാര്‍ത്ഥിയായാലും സ്ഥാനാര്‍ത്ഥിത്വം തലവേദനയല്ല. ഞങ്ങളുടെ തല നന്നായി വര്‍ക്ക് ചെയ്യുകയാണ്. സരിന്‍ മത്സരിക്കുകയാണെങ്കില്‍ പ്രശ്‌നമില്ല. സരിനേക്കാള്‍ ഗൗരവമുള്ള കാര്യങ്ങള്‍ ചെയ്യാനുണ്ട്. സ്മൂത്താണ് സോഫ്റ്റാണ് ഹാര്‍ഡ് വര്‍ക്കിംഗ് ആണ് ഞങ്ങള്‍ എന്നും ഷാഫി പറമ്ബില്‍ പറഞ്ഞു. രാഹുലിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഷാഫി പ്രതികരിച്ചത്.

പാലക്കാട് മണ്ഡലത്തില്‍ അഞ്ചക്ക ഭൂരിപക്ഷത്തില്‍ രാഹുല്‍ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് ഷാഫി പറമ്ബില്‍ പ്രകടിപ്പിച്ചത്. വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഡീല്‍ എന്ന ആരോപണം ശരിയാണ്. വടകരയില്‍ ബിജെപിയെയും സിപിഐഎമ്മിനെയും പരാജയപ്പെടുത്തുക എന്നതായിരുന്നു ഡീല്‍. സമാന സാഹചര്യമാണ് പാലക്കാട് എന്നും ഷാഫി പറമ്ബില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment