Kerala

വൈകിയാണെങ്കിലും വക്കീൽ നോട്ടീസ്: അൻവറിന് പി.ശശിയുടെ വക്കീൽ നോട്ടീസ്

പി.വി. അൻവർ എം.എല്‍.എക്ക് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ വക്കീല്‍ നോട്ടീസ്.

പൊതുജനമധ്യത്തില്‍ അപമാനിക്കുന്നതിനായി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതായും ഇത് പിൻവലിച്ച്‌ നിർവ്യാജം ഖേദപ്രകടനം നടത്തണമെന്നും ആവശ്യപ്പെട്ടാണ് തലശ്ശേരിയിലെ അഡ്വ. കെ. വിശ്വൻ മുഖേന നോട്ടീസയച്ചത്.

കഴിഞ്ഞ 17ന് പാലക്കാട് വാർത്തസമ്മേളനത്തില്‍ ശശിക്കെതിരെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച്‌ തന്റെ കക്ഷിയെ തേജോവധം ചെയ്യാനാണ് പി.വി. അൻവർ എം.എല്‍.എ ശ്രമിച്ചിട്ടുള്ളതെന്ന് നോട്ടീസില്‍ പറയുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്ക് നിരവധിയായ പെട്രോള്‍ പമ്ബുകള്‍ ബിനാമിയായുണ്ട്. ഇപ്പോള്‍ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും പുതുതായി നിർമിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു മേഖലയില്‍ പി. ശശിയുടെ വലിയ ഇൻവെസ്റ്റ്മെന്റുണ്ടെന്ന പ്രസ്താവനക്കെതിരെയാണ് നോട്ടീസ്.