Kerala

മുകേഷിനെ അറസ്റ്റു ചെയ്തു, ആരുമറിയാതിരിക്കാൻ പൊലീസിൻ്റെ ജാഗ്രത

നടിയെ പീഡിപ്പിച്ച കേസില്‍ സിപിഎം എംഎല്‍എയായ നടൻ മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത് അതീവ രഹസ്യമായി. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് വടക്കാഞ്ചേരി പൊലീസ് മുകേഷിനെ അതീവ രഹസ്യമായി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.

സംഭവം പുറത്തറിയാതിരിക്കാൻ അതിവേഗത്തില്‍ നടപടികള്‍ പൂർത്തിയാക്കുകയായിരുന്നു.

ഇന്നലെ രാത്രി ഏഴു മണിയോടെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ സ്ഥലത്തെത്തിയാണ് അറസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. വിവരം പുറത്തുപോകാതിരിക്കാൻ പൊലീസുകാർക്ക് എസ്പി നിർദേശം നല്‍കിയതായും സൂചനയുണ്ട്.