Local

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു

തൃശൂർ: കരുവന്നൂർ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ കാർ ഡ്രൈവർ മരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.

ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെ എതിരെ വന്നിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. കാർ യാത്രികനായ തേലപ്പിള്ളി സ്വദേശി പെരുമ്ബിള്ളി വീട്ടില്‍ നിജോ ആണ് മരിച്ചത്.