Kerala

പാലക്കാട്ടെ വിമതശല്യം പ്രശ്നമല്ല, സിപിഎം രണ്ടാം സ്ഥാനത്തിന് ശ്രമിക്കട്ടെ; കെ.സി വേണുഗോപാൽ

പാലക്കാട് കഴിഞ്ഞ തവണ പോരാട്ടം ബിജെപിയുമായിട്ടായിരുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.

ഇത്തവണയും ബിജെപി പാലക്കാട് ജയിക്കില്ല. മൂന്നാം സ്ഥാനത്തെത്തിയ സിപിഎം ഇത്തവണ രണ്ടാം സ്ഥാനത്താകാന്‍ ശ്രമിക്കട്ടെ. അതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പാലക്കട്ടെ ഒരു വിമത ശല്യവും കോണ്‍ഗ്രസ്‌ വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ഷാഫി പറമ്ബില്‍ ജയിച്ചത് സ്വന്തം വോട്ട് കൊണ്ടാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒരു ഡീലും നടത്തിയിട്ടില്ല. വോട്ട് വില്‍ക്കാന്‍ വെച്ചിട്ടുണ്ടോ എന്ന് എല്‍ഡിഎഫാണ് പറയേണ്ടതെന്നും കെസി പറഞ്ഞു.