Kerala

പാലക്കാട്ടെ കോണ്‍ഗ്രസില്‍ വീണ്ടും നേതാക്കളുടെ കൊഴിഞ്ഞുപോക്ക്

പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി വീണ്ടും നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. മുതിര്‍ന്ന നേതാവ് വി ആര്‍ മോഹന്‍ദാസ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിനകത്തെ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജി. കോണ്‍ഗ്രസിലെ വിജാര്‍ വിഭാഗിന്റെ ചെയര്‍മാനായിരുന്നു ദീര്‍ഘകാലം. കരുണാകരന്റെ കുടുംബത്തെ മോശമായി ചിത്രീകരിച്ച വ്യക്തിയെ കോണ്‍ഗ്രസ് പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയെന്നും ദീര്‍ഘകാലം ഐ ഗ്രൂപ്പ് പ്രവര്‍ത്തകനായിരുന്ന തനിക്ക് ഇതൊന്നും സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും മോഹന്‍ദാസ് പ്രതികരിച്ചു.

കോണ്‍ഗ്രസിന് അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മുന്നണികള്‍ ദേശീയതയ്ക്ക് എതിരാണ്. ചിദംബരം അടക്കം അഴിമതി ആരോപണം നേരിടുന്ന ആരെയും കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. പ്രശ്‌നങ്ങള്‍ നില്‍ക്കുമ്പോള്‍ മാനസികമായി ആ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ കഴിയില്ല. മാധ്യമങ്ങള്‍ നുണപ്രചാരണം നടത്തുകയാണെന്നും മോഹന്‍ദാസ് പറഞ്ഞു. തനിക്ക് മനസ്സിലായ പ്രശ്‌നങ്ങള്‍ ആരെയും അറിയിച്ചിട്ടില്ല. അവരുമായും നിലവില്‍ ബന്ധം ഇല്ലെന്നും മോഹന്‍ദാസ് വ്യക്തമാക്കി.