ബംഗളൂരു: ഇരുമ്പയിര് കടത്തു കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് 7 വർഷം തടവ് ശിക്ഷ വിധിച്ച് ജനപ്രതിനിധികളുടെ പ്രത്യേക കോടതി. സെയിലിനും അന്ന് ബെലേകേരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ് ബിലിയ ഉൾപ്പെടെ മറ്റ് 6 പേരെയുമാണ് കോടതി ശിക്ഷി വിധിച്ചത്. ഏഴ് പ്രതികളിൽ നിന്നുമായി 44 കോടി രൂപ ഖജനാവിലേക്ക് കണ്ട് കെട്ടണമെന്നും കോടതി വിധിയിൽ പറഞ്ഞു.
ഏറെ കോളിളക്കമുണ്ടാക്കിയ ഖനി അഴിമതി കേസിലാണ് ശിക്ഷ വിധിച്ചത്. ബെലേകേരി തുറമുഖം വഴി അറുപതിനായിരം കോടി രൂപ വരുന്ന ഇരുമ്പയിര് കടത്തിയെന്നാണ് സതീഷ് കൃഷ്ണ സെയിലിനെതിരായ കേസ്. ബെല്ലാരിയിൽ നിന്ന് ഖനനം ചെയ്തെടുത്ത ഇരുമ്പയിരാണ് കടത്തിയത്.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന് വേണ്ടിയുള്ള തെരച്ചിലിലടക്കം നേതൃത്വം നൽകിയത് സതീഷ് കൃഷ്ണ സെയിലായിരുന്നു. ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി സെയിലിനെ കുറ്റക്കാരനെന്ന് വിധിച്ചിരുന്നു പിന്നാലെയാണ് സിബിഐ സെയിലിനെ അറസ്റ്റ് ചെയ്തത്.
Add Comment