ഇടുക്കിയിലെ പീരുമേട് സബ് ജയിലില്‍ നിന്നും പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ തടവുപുള്ളിയെ മണിക്കൂറുകള്‍ക്കം പൊലീസ് പിടികൂടി.
പോക്സോ കേസടക്കം വിവിധ കേസുകളില്‍ പ്രതിയായ ആനവിലാസം പുല്ലുമേട് കന്നിക്കല്‍ സ്വദേശിയായ സജനാണ് ജയില്‍ ചാടിയത്. ഈ മാസം പതിനൊന്നിനാണ് ആനവിലാസം പുല്ലുമേട് കന്നിക്കല്‍ സ്വദേശിയായ സജനെ പീരുമേട് ജയിലിലെത്തിച്ചത്. കുമളി പൊലീസ് പിടികൂടിയ കേസിലാണ് റിമാൻഡ് ചെയ്തത്.
ജയിലില്‍ നല്ല നടപ്പുകാരനായിരുന്ന സജനെ പണികള്‍ക്ക് അയക്കാറുണ്ടായിരുന്നു. ഉച്ചക്ക് ഒരു മണിക്ക് ജയിലിനു പുറത്ത് കൃഷിയിടത്തില്‍ പണികള്‍ക്കായി സജൻ ഉള്‍പ്പെടെവരെ പുറത്തിറക്കിയിരുന്നു. ജോലി ചെയ്യുന്നതിനിടെ ജയില്‍ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് സജൻ കടന്നു കളഞ്ഞു. ജയിലിനു സമീപത്തെ കാട്ടിലേക്കാണ് ഇയാള്‍ രക്ഷപെട്ടത്. സംഭവമറിഞ്ഞ് പീരുമേട് പൊലീസിൻറെ സഹായത്തോടെ തെരച്ചില്‍ തുടങ്ങി.
സജൻറെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പൊലീസ് പങ്കു വച്ചിരുന്നു. മൂന്ന് മണിയോടെ ഇയാള്‍ പാമ്ബനാറിലെത്തി ഓട്ടോറിക്ഷയില്‍ കയറി. സംശയം തോന്നിയ ഡ്രൈവർമാർ ഇയാളെ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഉപ്പുതറ പോലീസ് സ്റ്റേഷനില്‍ പോക്സോ, മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് സജൻ. കുമളി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡന കേസിലാണ് നിലവില്‍ റിമാൻഡില്‍ കഴിഞ്ഞിരുന്നത്. പിടികൂടിയ സജനെതിരെ ജയില്‍ ചാടിയതിന് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Add Comment