World Kerala

സൗദിയിൽ വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

സൗദിയില്‍ വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച്‌ മലയാളി മരിച്ചു. അപകടത്തില്‍ യു.പി സ്വദേശിക്ക് പരിക്കേറ്റു.

റിയാദിന് സമീപം അല്‍ഖർജില്‍ മാഹി വളപ്പില്‍ തപസ്യവീട്ടില്‍ ശശാങ്കൻ-ശ്രീജ ദമ്ബതികളുടെ മകൻ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്. അല്‍ഖർജ് സനാഇയ്യയില്‍ അറ്റകുറ്റ പണികള്‍ക്കായി വർക്ക്‌ഷോപ്പില്‍ എത്തിച്ച കാറിെൻറ പെട്രോള്‍ ടാങ്ക് വെല്‍ഡിങ്ങിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിയെ തുടർന്നുണ്ടായ തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേരെയും ഉടൻതന്നെ അല്‍ഖർജ് കിങ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചെങ്കിലും ശരത്കുമാറിെൻറ ജീവൻ രക്ഷിക്കാനായില്ല. യു.പി സ്വദേശിക്ക് 10 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

2019ല്‍ ഹൗസ് ഡ്രൈവർ വിസയില്‍ എത്തിയ ശരത്കുമാർ സ്പോണ്‍സറുടെ വർക് ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ട് മാസം മുമ്ബാണ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. അവിവാഹിതനാണ്. സഹോദരി ശില്‍പ ശശാങ്കൻ റിയാദില്‍ നഴ്സായി ജോലി ചെയ്യുന്നുണ്ട്.

ശുമൈസി കിങ് സഊദ് മെഡിക്കല്‍ സിറ്റി മോർച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം കേളി ജീവകാരുണ്യ വിഭാഗം പെട്ടെന്ന് തന്നെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി, കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസില്‍ കോഴിക്കോട് എയർപോർട്ടില്‍ എത്തിക്കുകയും തുടർന്ന് റോഡ് മാർഗം വീട്ടില്‍ എത്തിച്ച്‌ വീട്ടുവളപ്പില്‍ സംസ്കരിക്കുകയും ചെയ്തു.

Tags

About the author

KeralaNews Reporter

Add Comment

Click here to post a comment