Kerala

ബിജെപിയുടെ ട്രോജൻ കുതിരയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ; പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: ബിജെപിയുടെ ട്രോജൻ കുതിരയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെ സുധാകരൻ പ്രാണി എന്ന് വിളിച്ചാണ് സിപിഐഎമ്മിലേക്ക് വരുന്നവരെ കളിയാക്കുന്നത്. ആളുകൾ സിപിഐ എമ്മിലേക്ക് വരുന്നതാണ് സുധാകരൻ്റെ പ്രശ്നം. കോൺഗ്രസിൽ നിന്ന് സിപിഐഎമ്മിലേക്ക് ഇനി പ്രാണികളുടെ ഘോഷയാത്ര ഉണ്ടാവും. കെ സുധാകരൻ്റെ കൊലവിളി പ്രസംഗം ഗൗരവമേറിയതാണെന്നും റിയാസ് പറഞ്ഞു.

വികസനം താൻ അട്ടിമറിച്ചെന്ന കാരാട്ട് റസാഖിൻ്റെ ആരോപണത്തിൽ മെറിറ്റ് അടിസ്ഥാനത്തിലാണ് വികസനം നടത്തുന്നത് എന്നാണ് പറയാനുള്ളത്. ജനാധിപത്യ സംവിധാനത്തിൽ ആർക്കും വിമർശനങ്ങൾ ഉന്നയിക്കാനുള്ള അവകാശം ഉണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ചേവായൂർ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർക്കെതിരെ ഭീഷണിയുമായി കെ സുധാകരൻ രംഗത്തെത്തിയത്. പാർട്ടി തോറ്റാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും എവിടെ നിന്നാണ് ശൂലം വരികയെന്ന് പറയാൻ കഴിയില്ലെന്നും സുധാകരൻ ഭീഷണിപ്പെടുത്തിയിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment