Kerala

കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. വള്ളത്തോൾ ജംഗ്ഷനിൽ നിന്നും ഇടപ്പള്ളി റോഡിലേക്ക് ബസ് തിരിയുമ്പോഴാണ് അപകടം നടന്നതെന്നാണ് സിസിടിവി ദൃശ്യം വ്യക്തമാക്കുന്നത്.

ബസും വേഗതയിലായിരുന്നുവെന്നും സിസിടിവി ദൃശ്യം സൂചന നൽകുന്നു. കാക്കനാട് നിന്നും കളമശ്ശേരിയിലേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് ബസിലിടിച്ചത്. ടോറസ് ലോറി ബസിലിടിച്ചതിന് പിന്നാലെ മറ്റൊരു ടോറസ് ലോറിയും പിന്നാലെ വന്ന് അപകടത്തിൽപ്പെട്ടിരുന്നു.

അതേ സമയം വാഹനാപകടത്തിൽ മരിച്ച യാത്രക്കാരിയെ തിരിച്ചറിഞ്ഞു. പൂക്കാട്ട്പടി സ്വദേശി സുലുവാണ് മരിച്ചത്. ഇവരെ കൂടാതെ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.

About the author

KeralaNews Reporter

Add Comment

Click here to post a comment