India

ശ്വാസംമുട്ടി രാജ്യതലസ്ഥാനം; ​ദീപാവലി ആഘോഷങ്ങൾ പരിധിവിട്ടു

ഡൽഹി: ദീപാവലി, നവരാത്രി ആഘോഷങ്ങൾക്ക് ശേഷം ഡൽഹിയിൽ വായു മലിനീകരണ തോതിൽ ഭയാനകമായ വർധന. ശരാശരി മലിനീകരണ നിരക്ക് 359 ആയി ഉയർന്നതായി സിപിസിബി പുറത്ത് വിട്ട കണക്കുൾ പറയുന്നു. രാവിലെ ആറ് മണി വരെ ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) നില വളരെ മോശമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അശോക് വിഹാർ, അയ നഗർ, ബവാന, ബുരാരി, ദ്വാരക, ആർ കെ പുരം തുടങ്ങിയ പ്രദേശങ്ങളിലും വായു ഗുണനിലവാരം മോശമാണ്. കഴിഞ്ഞ ദിവസങ്ങളിലെ ആഘോഷങ്ങളിൽ നടന്ന പടക്കംപൊട്ടിക്കൽ കരിമരുന്ന് പ്രയോഗം എന്നിവ വീണ്ടും വായുമലിനീകരണത്തിന് കാരണമായിട്ടുണ്ട്. ഡൽഹിയിൽ പലയിടത്തും PM 2.5 ൻ്റെ അളവ് നിശ്ചിത പരിധി കവിഞ്ഞു. വെള്ളിയാഴ്ച രാവിലെ ആറിന് ഡൽഹിയിലെ നെഹ്‌റു നഗർ, പട്‌പർഗഞ്ച്, അശോക് വിഹാർ, ഓഖ്‌ല എന്നിവിടങ്ങളിൽ എക്യുഐ നില 350-നും 400-നും ഇടയിലായിരുന്നു.

അലിപ്പൂരിൽ 350, ആനന്ദ് വിഹാറിൽ 396, അശോക് വിഹാറിൽ 384, അയ നഗറിൽ 352, ബവാനയിൽ 388, ചാന്ദ്‌നി ചൗക്ക് 336. ദിൽഷാദ് ഗാർഡൻ 257, നോർത്ത് കാമ്പസ് 390, പഞ്ചാബി ബാഗ് 391, സോണിയ വിഹാർ 392, നഗറൊബിൻഡോ 392, എ. നരേലയിൽ 375, ജവഹർലാൽ നെഹ്‌റുവിൽ 288, ലോധി റോഡ് 352, ദ്വാരക 349, ബുരാരി ക്രോസിംഗ് 394, ഐജിഐ എയർപോർട്ട് എന്നിവിടങ്ങളിൽ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) രേഖപ്പെടുത്തിയിട്ടുണ്ട്.