തൃശൂർ: ബിജെപി നേതാവ് തിരൂർ സതീഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കൊടകര കള്ളപ്പണക്കേസ് പുനരന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം ഉണ്ടായത്. സർക്കാർ തീരുമാനവും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. വെളിപ്പെടുത്തല്‍ ഗൗരവതരമെന്നാണ് സിപിഐഎം സെക്രട്ടറയേറ്റ് വിലയിരുത്തിയത്. പുനരന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആവശ്യപ്പെട്ടു.
അതേസമയം, കൊടകര കള്ളപ്പണക്കേസിൽ നിർണായക പരാമർശവുമായി കേരള പൊലീസ് ഇഡിയ്ക്ക് സമർപ്പിച്ച റിപ്പോർട്ട്. കള്ളപ്പണം എത്തിച്ചത് കർണാടകയിലെ ഒരു എംഎൽഎയാണെന്നും സുരേന്ദ്രൻ അടക്കം പണം കൈകാര്യം ചെയ്തുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
41.48 കോടി രൂപയാണ് കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചതെന്ന് കള്ളപ്പണ ഇടപാടുകാരനും കേസിൽ പ്രതിയുമായ ബിജെപി പ്രവർത്തകൻ ധർമരാജൻ പൊലീസിനോട് പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ, സംഘടന സെക്രട്ടറി എം.ഗണേശൻ, ഓഫിസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവർ കള്ളപ്പണം കൈകാര്യം ചെയ്തെന്ന് പൊലീസ് ഇഡിയ്ക്കുള്ള റിപ്പോർട്ടിൽ പറയുന്നു. 41.48 കോടി രൂപയാണ് കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചതെന്നും ഒരു ബിജെപി നേതാവാണ് കൊടുത്തുവിട്ടതെന്നും മൊഴിയിലുണ്ട്.
Add Comment