കേരള Startup mission ല്‍ വെച്ച് സംഘടിപ്പിച്ച വാഷ്കോണ്‍ (VASHCON) സൈബര്‍സുരക്ഷാ സമ്മേളനം ശ്രദ്ധേയമായി. Hack the box ഉം CC Cybercampus ഉം ചേര്‍ന്നാണ് ഇത് സംഘടിപ്പിച്ചത്. 200-ലധികം പങ്കാളികള്‍ വിവിധ മേഖലകളില്‍ നിന്ന് പങ്കെടുത്ത ഈ പരിപാടി ഉദ്ഘടാനം ചെയ്തത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പുത്തന്‍ താരവും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനും ന്യായസതി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്ഥാപകനുമായ റൗള്‍ ജോണ്‍ അജു ആണ്. സൈബര്‍ സുരക്ഷാ രംഗത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ബൈജു സുകുമാരന്റെ അവതരണം സൈബര്‍ ഇടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ പറ്റിയുള്ള അവബോധം നല്‍കുന്നതായിരുന്നു. ഡിജിറ്റല്‍ സുരക്ഷാ പ്രധാന ചര്‍ച്ചയായ വേദിയില്‍, സംരംഭകയും സൈബര്‍ ക്യാമ്പസ് സ്ഥാപകയുമായ ആശാ ബിനീഷിന്റെ വാക്കുകള്‍ ശ്രദ്ധേയമായി.
സൈബര്‍ രംഗത്തെ വിദഗ്ധരായ ജിതിന് ജോസഫ്, അഡ്വ. ജിന്‍സ് ടി തോമസ്, മുഹമ്മദ് ആഷിഖ്, ഐശ്വര്യ എസ്, അര്‍ണോള്‍ഡ് പ്രകാശ്, ആനന്ദ് ജയപ്രകാശ് എന്നിവരുടെ ക്ലാസ്സുകള്‍ സൈബര്‍ ആക്രമണങ്ങളെ തിരിച്ചറിയുന്നതിനും cybersecurity best practices-അനുസരിച്ച് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനേപ്പറ്റി പങ്കെടുത്തവര്‍ക്ക് ശരിയായ ബോധവല്‍ക്കരണം ലഭിച്ചു. Cybersecurity, lockpicking,CTF Arena എന്നിവയെക്കുറിച്ചുള്ള പ്രായോഗിക പരിശീലനങ്ങള്‍ വിപുലമായ അനുഭവം നല്‍കുകയും IT professionals, researchers, students തുടങ്ങിയവര്‍ക്കിടയില്‍ അറിവിന്റെ വിനിമയത്തിന് വേദിയൊരുക്കുകയും ചെയ്തു.
ഹാക്കിങ് രംഗത്തെ പുത്തന്‍ മത്സരവേദിയായി മാറിയ VASHCON CTF ARENA യില്‍ ഒന്നാം സമ്മാനമായ 10 ,000 രൂപ സ്വന്തമാക്കിയത് വിപിന്‍ ദാസും, രണ്ടാം സമ്മാനം 5,000 രൂപ സ്വന്തമാക്കിയത് ഷഞ്ചലുമാണ്.
കോളേജ് വിദ്യാര്ത്ഥിജകളുടെയും, സൈബര്‍ ഗവേഷകരുടെയും പങ്കാളിത്തം കൊണ്ട് നിറഞ്ഞ VASHCON 2024 അടുത്ത വര്‍ഷത്തെ വരവ് ഉറപ്പ് നല്‍കിയാണ് അവസാനിച്ചത്.
Add Comment