Politics

പാതിരാ റെയ്ഡിൽ പാളയത്തിൽ പട, സരിനെ തള്ളി സി.പി.എം

പാതിരാറെയ്ഡ് ഷാഫി പറമ്ബിലിന്റെ നാടകമാണെന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സരിന്റെ നിലപാട് പാർട്ടിയുടെതല്ലെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു.

ഷാഫിയുടെ എല്ലാ കള്ളക്കളിയും അറിയുന്നതിനാലാണ് സരിൻ അങ്ങനെ പറഞ്ഞതെന്ന് സുരേഷ് ബാബു വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച ഇഎൻ സുരേഷ് ബാബു എംബി രാജേഷിനെ ഓല പാമ്ബ് കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും തിരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക കാറില്‍ പ്രതിപക്ഷ നേതാവ് പാലക്കാട് കാല് കുത്തില്ലെന്നും വെല്ലുവിളിച്ചു.

പാലക്കാട്ടെ പാതിരാ പരിശോധനയില്‍ വേറിട്ട വാദമാണ് ഇന്ന് രാവിലെ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ മുന്നോട്ട് വച്ചത്. പരിശോധന നാടകം ഷാഫി ആസൂത്രണം ചെയ്തത് ആണോ എന്ന് അന്വേഷിക്കണമെന്ന് സരിൻ പറഞ്ഞു. പരിശോധനയ്ക്ക് അടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കണം. ബിജെപി – സിപിഎം ബന്ധം ആരോപിക്കാൻ ബോധപൂർവം പ്ലാറ്റ്‌ഫോം ഉണ്ടാക്കിയോ എന്നന്വേഷിക്കണമെന്നും സരിൻ ആവശ്യപ്പെട്ടു.

‘രഹസ്യമായി നടക്കുന്ന പലകാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നവരെ പ്രതികളാക്കി മാറ്റുന്ന പതിവാണ് ഇപ്പോള്‍ നടക്കുന്നത്.പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത്. ജനാധിപത്യത്തെ തന്നെ വെല്ലുവിളിക്കുന്ന രീതിയിലുളള കാര്യങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നടന്നവർ പ്രതിക്കൂട്ടിലാകും. അത് പാലക്കാട് കാണിച്ച്‌ തരും.

ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നവരെ പുറത്തുകൊണ്ടുവരിക എന്നുളളതും കുറ്റം ചെയ്തവരെ കണ്ടെത്തുകയെന്നതും ഈ നാട്ടിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമാണ്. അതിനായി ഇടതുപക്ഷം ഏതറ്റം വരെ പോകുകയും ചെയ്യും. പൊലീസിന്റെ അന്വേഷണം കേവലം ഒരു വ്യക്തിയിലേക്ക് ചുരുങ്ങേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുമ്ബോള്‍ രക്ഷപ്പെടുന്നത് മറ്റുപലരുമാണോയെന്ന് വൈകാതെ മനസിലാകും. തങ്ങള്‍ക്കനുകൂലമായ തരംഗമുണ്ടാകുമെന്ന് വിചാരിച്ച യുഡിഎഫ് ക്യാമ്ബയിനിന്റെ മുഖം ഒറ്റരാത്രി കൊണ്ടാണ് പുറത്തുവന്നത്. വേഷം കെട്ടുന്നവരെയും വേഷം മാറുന്നവരെയും പാലക്കാട് തിരിച്ചറിയും’-സരിൻ വ്യക്തമാക്കി.

About the author

KeralaNews Reporter

Add Comment

Click here to post a comment