ചേലക്കര: പി പി ദിവ്യയുടെ ജാമ്യവിഷയത്തിൽ വ്യക്തമായ പ്രതികരണം നൽകാതെ സിപിഎഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് നീതിന്യായവ്യവസ്ഥയുടെ കാര്യമല്ലേയെന്നും അതിൽ തങ്ങൾ ഇടപെടുന്നില്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.
പെട്ടി വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്ന പി കെ കൃഷ്ണദാസിന്റെ നിലപാടിനെയും എം വി ഗോവിന്ദൻ തള്ളി. പാലക്കാട് പെട്ടി വിഷയം ഉൾപ്പെടെയുള്ളവ തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യണമെന്നും, എന്നാൽ അവ മാത്രം ചർച്ച ചെയ്ത് പോകരുതെന്നും ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും ചർച്ച ചെയ്യണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. വീട് നിർമിച്ചുനൽകുമെന്ന് പി വി അൻവർ പറയുന്നത് തെറ്റാണെന്നും തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്ത് പെരുമാറ്റച്ചട്ടം ആര് ലംഘിച്ചാലും അത് തെറ്റാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങി. അഭിഭാഷകനും പാര്‍ട്ടി നേതാക്കളുമാണ് ദിവ്യയെ കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് സ്വീകരിച്ചത്. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയതിന് പിന്നാലെ ആദ്യമായി നവീന്‍ ബാബുവിന്റെ കേസില്‍ പി പി ദിവ്യ പ്രതികരിക്കുകയും ചെയ്തു. നവീന്‍ ബാബുവിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും വര്‍ഷങ്ങളായി പൊതുജനങ്ങളോടൊപ്പം നില്‍ക്കുന്നയാളാണ് താനെന്നും ദിവ്യ പറഞ്ഞു. ‘സദുദ്ദേശപരമായിട്ട് മാത്രമാണ് സംസാരിച്ചത്. നിയമത്തില്‍ വിശ്വസിക്കുന്നു. എന്റെ ഭാഗം കോടതിയില്‍ പറയും. കോടതിയില്‍ എല്ലാം പറയും. മരണത്തില്‍ കൃത്യമായ അന്വേഷണം നടക്കണം’, പി പി ദിവ്യ പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
Add Comment