പേരാമ്പ്ര : കായണ്ണയിൽ ഇടിമിന്നലിലേറ്റ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്കേറ്റു. കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് 6 സ്ത്രീ തൊഴിലാളികൾക്ക് പരുക്കേറ്റത്. കായണ്ണ 12-ാം വാർഡിൽ ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.
നമ്പ്രത്തുമ്മൽ കദീശ (60), നമ്പ്രത്തുമ്മൽ നസീമ (42), നമ്പ്രത്തുമ്മൽ അനിത (38), നമ്പ്രത്തുമ്മൽ സുമിഷ (39), നമ്പ്രത്തുമ്മൽ റുഖിയ (45), നമ്പ്രത്തുമ്മൽ കല്യാണി (73) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
മിന്നലേറ്റ് ബോധരഹിതരായി വീണ തൊഴിലാളികളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
Add Comment