പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൻ്റെ ചൂടേറുമ്പോൾ ഒടുവിൽ രാഹുലിനായി കളത്തിലിറങ്ങാന്‍ കെ മുരളീധരൻ. പാലക്കാട്ടെ പ്രചാരണയോഗങ്ങളിൽ തിങ്കൾ, ഞായർ ദിവസങ്ങളിലാവും കെ മുരളീധരൻ പങ്കെടുക്കുക. ആദ്യം പാലക്കാട് സ്ഥാനാർത്ഥിയായി ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി നൽകിയ കത്തിൽ നിർദേശിച്ചിരുന്നത് കെ മുരളീധരനെയായിരുന്നു. പക്ഷെ പ്രഖ്യാപനം വന്നപ്പോൾ സ്ഥിതിഗതികൾ മാറി. രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണം തുടങ്ങി ദിവസങ്ങൾക്കുശേഷമാണ് ഡിസിസി നേതൃത്വം അയച്ച കത്ത് പുറത്ത് വന്നത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു. ആദ്യഘട്ടത്തിൽ കെ മുരളീധരൻ പാലക്കാട്ടേക്ക് പ്രചാരണത്തിനില്ലെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പാർട്ടി ആവശ്യപ്പെട്ടാൽ പ്രചാരണത്തിനെത്തുമെന്ന് പിന്നീട് പറഞ്ഞിരുന്നു.
മേപ്പറമ്പ് ജങ്ഷനിൽ ഞായറാഴ്ച വൈകുന്നേരം ആറിന് പൊതുയോഗത്തിൽ അദ്ദേഹം പ്രസംഗിക്കും. ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ എട്ടിന് പാലക്കാട് കണ്ണാടിയിൽ കർഷകരക്ഷാമാർച്ചും മുരളീധരൻ ഉദ്ഘാടനം ചെയ്യും.
Add Comment