ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയുടെ ആവേശത്തിന് ചൂടുപിടിപ്പിച്ച് ഓസ്ട്രേലിയന്‍ പത്രങ്ങള്‍. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഓസീസ് മാധ്യമങ്ങൾ. പരമ്പരയ്ക്ക് പത്ത് ദിവസം മുൻപ് തന്നെ പെർത്തിലെത്തിയ കോഹ്ലിയുടെ വരവിനെ അഡ്ലെയ്ഡ് അഡ്വര്‍ടൈസര്‍ പോലുള്ള ഓസീസ് പത്രങ്ങൾ ആഘോഷമാക്കുകയാണ്.
ഓസ്ട്രേലിയയിലെത്തിയ കോഹ്ലിയുടെ ചിത്രങ്ങൾ ഒന്നാം പേജിൽ തന്നെ നൽകിയതാണ് ആരാധകരെ ആവേശത്തിലാക്കിയത്. കോഹ്ലിയുടെ ഫുള്‍ പേജ് പോസ്റ്റര്‍ അടക്കം നല്‍കിയാണ് ചില പത്രങ്ങള്‍ വാര്‍ത്ത നല്‍കിയത്. ‘യുഗോം ടി ലടായി'(‘കാലങ്ങള്‍ നീണ്ട പോരാട്ടം’) എന്ന തലക്കെട്ടോടെയാണ് ദ അഡ്വര്‍ടൈസറിന്റെ തലക്കെട്ട്.
കോഹ്ലിക്ക് പുറമെ ഇന്ത്യയുടെ യുവതാരങ്ങളും പത്ര വാർത്തകളിൽ ഇടംനേടി. റിഷഭ് പന്ത്, യശസ്വി ജയ്സ്വാള്‍ എന്നിവരാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പഞ്ചാബി ഭാഷയില്‍ ‘നവം രാജ’ (പുതിയ രാജാവ്) എന്ന തലക്കെട്ടോടെയാണ് ജയ്സ്വാളിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നത്.
നവംബര്‍ 22ന് പെർത്തിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിക്കായി ഞായറാഴ്ച വൈകിട്ടോടെയാണ് കോഹ്ലി ഓസ്ട്രേലിയയിലെത്തിയത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്നതിന് വേണ്ടി ഇരുടീമുകള്‍ക്കും നിര്‍ണായകമാണ് ഈ പരമ്പര.
Add Comment