Kerala

ആത്മകഥാ വിവാദം; സെക്രട്ടേറിയറ്റ് തീരും മുൻപ് വിശദീകരണം നൽകി ഇ പി മടങ്ങി

തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ പാർട്ടിക് വിശദീകരണം നൽകി ഇ പി ജയരാജൻ. വിവാദം ഗൂഡാലോചനയെന്ന നിലപാട് ആവർത്തിച്ച ഇപി താൻ എഴുതിയതല്ല പുറത്തുവന്നതെന്നും പറഞ്ഞു. ശേഷം സെക്രട്ടേറിയറ്റ് തീരും മുൻപ് ഇപി യോഗത്തിൽ നിന്നും ഇറങ്ങി.

അതേസമയം, ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഡി സി ബുക്സ് സിഇഒ രവി ഡിസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലപാട് സമൂഹമാധ്യമത്തിലൂടെയാണ് വ്യക്തമാക്കിയത്. ഫെസിലിറ്റേറ്റർ മാത്രമാണ് ഡിസി ബുക്സ്. പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പുസ്തക വിവാദവുമായി ബന്ധപ്പെട്ട് ഇ പി ജയരാജൻ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ കോട്ടയം എസ്പിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ആത്മകഥ ഡിസി ബുക്സിന് നൽകിയോ എന്നും സിപിഐഎം പരിശോധിക്കുകയാണ്.

About the author

KeralaNews Reporter

Add Comment

Click here to post a comment