Kerala

പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണം; കെ.എസ്.ടി.എ

കോഴിക്കോട്: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുന:സ്ഥാപിക്കണമെന്ന് കെ.എസ്.ടി.എ 34ാം സിറ്റി സബ്ബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തിരുവണ്ണൂർ ഗവ.യു.പി.സ്കൂളിൽ ചേർന്ന സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം കെ.സി. അനീഷ് ലാൽ ഉദ്ഘാടനം ചെയ്തു.

സബ്ബ്ജില്ലാ പ്രസിഡണ്ട് പി. പ്രമോദ് പതാക ഉയർത്തി. കെ.രാധാകൃഷ്ണൻ, എം.ടി. ഷനോജ്, രമ്യ ചന്ദ്രൻ എന്നിവരുൾപ്പെട്ട പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു. വി.ടി. ഷീബ പ്രവർത്തന റിപ്പോർട്ട്, സി.കെ ബഷീർ വരവ് – ചെലവ് ജില്ലാ വൈസ്പ്രസിഡന്റ് എം.ഷീജ സംഘടന റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി എസ് സ്മിജ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ വി.പി മനോജ്, സജീഷ് നാരായണൻ ജില്ലാ സെക്രട്ടറി ആർ.എം.രാജൻ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ഷിനോദ് കുമാർ , കെ.പി സിന്ധു, രതീഷ് ജില്ലാ കമ്മറ്റി അംഗങ്ങളായ എ.കെ അബ്ദുൾ ഹക്കിം, പി.പി മനോജ്, എന്നിവർ അഭിവാദ്യമർപ്പിച്ചു. സംഘാടക സമിതി ചെയർമാർ വൈശാഖ് സ്വാഗതം പറഞ്ഞു.

വൈജ്ഞാനിക സാഹിത്യത്തിൽ ജോസഫ് മുണ്ടശ്ശേരി അവാർഡ് നേടിയ ഡോ എ കെ അബ്ദുൾക്കിം, അധ്യാപക കലോത്സവത്തിലെ സംസ്ഥാനതല വിജയികളായ പി ധനീഷ്, കെ ടി സുഭാഷ്, വിദ്യാരംഗം കലാസാഹിതി – കവിതാരചനാ മത്സരത്തിൽ സംസ്ഥാനതല വിജയിയായ ബി ഹരികൃഷ്ൻ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.

About the author

KeralaNews Reporter

Add Comment

Click here to post a comment