Kerala

സന്ദീപിന്റെ തറവാട് ആര്‍എസ്എസ്, നേതാവ് മോദിയും; എം ബി രാജേഷ്

പാലക്കാട്: ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കെത്തിയ സന്ദീപ് വാര്യരുടെ തറവാട് ആര്‍എസ്എസും നേതാവ് നരേന്ദ്രമോദിയുമാണെന്ന് സിപിഐഎം നേതാവ് എം ബി രാജേഷ്. അത് ശ്രദ്ധയില്‍ വരാതിരിക്കാനാണ് പത്രപ്പരസ്യ ആരോപണവുമായി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പില്‍ പറയുന്നത് കല്ലുവച്ച കള്ളമാണ്. വടകരയില്‍ ചക്കയിട്ടപ്പോ മുയല്‍ ചത്തെന്ന് കരുതി പാലക്കാട് ഇടേണ്ട. സന്ദീപ് വാര്യര്‍ കുടുംബ സ്വത്തില്‍ നിന്ന് ആര്‍എസ്എസ് കാര്യാലയത്തിന് സ്ഥലം വിട്ടുകൊടുക്കുമെന്ന് പറഞ്ഞു. അയാളെയാണ് യുഡിഎഫ് കൊണ്ടുവന്നതെന്നും എം ബി രാജേഷ് പറഞ്ഞു.

സന്ദീപിന്റെ തറവാട് ആര്‍എസ്എസ് ആണ്. നേതാവ് മോദിയും. അത് ശ്രദ്ധയില്‍ വരാതിരിക്കാനാണ് പത്രപ്പരസ്യ ആരോപണവുമായി വന്നത്. രണ്ട് പരസ്യം മാത്രമല്ല നല്‍കിയത്. ഹിന്ദുവിലും മാതൃഭൂമിലും ഉണ്ട്. കുറഞ്ഞ നിരക്കില്‍ കൊടുക്കാവുന്ന പത്രമായത് കൊണ്ടാണ് സുപ്രഭാതത്തിലും സിറാജിലും പരസ്യം കൊടുത്തതെന്നും എം ബി രാജേഷ് പറഞ്ഞു.

എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ ധൈര്യമുണ്ടോ?,സ്ഥാനാര്‍ത്ഥിയോട് ചോദിച്ചപ്പോഴും അഭിപ്രായമില്ല. ഇന്ന് വൈകിട്ട് ഷാഫി മതനിരപേക്ഷവാദിയായി. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാന്‍ ഞങ്ങള്‍ എത്ര വെല്ലുവിളിച്ചു?. സന്ദീപിനുള്ള തിരിച്ചടി കിട്ടുമെന്നറിഞ്ഞപ്പോഴാണ് സിപിഐഎമ്മിനെതിരെ വന്നത്. ജാംബവാന്റെ കാലത്താണ് ബാബറി പൊളിച്ചതെന്ന കെപിസിസി പ്രസിഡണ്ടിന്റെ പരാമര്‍ശത്തില്‍ ഷാഫിക്ക് അനക്കമില്ല. തല്ലിയവനോടല്ല വടിയോടാണ് ദേഷ്യം. ഷാഫിയെ വെല്ലുവിളിക്കുന്നു. ഞങ്ങള്‍ തെറ്റായി എന്തെങ്കിലും ചെയ്‌തെങ്കില്‍ സന്ദീപിന് വേണ്ടി ഷാഫി കേസ് കൊടുക്കട്ടെയെന്നും എം ബി രാജേഷ് പറഞ്ഞു.