പാലക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കൈയാങ്കളി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നടുത്തളത്തില്‍ ഏറ്റുമുട്ടി.
ബി.ജെ.പിയുടെ വോട്ട് എവിടെപ്പോയെന്ന സി.പി.എം കൗണ്‍സിലര്‍മാരുടെ ചോദ്യമാണ് പ്രകോപിപ്പിച്ചത്. അതുചോദിക്കാന്‍ സി.പി.എമ്മിന് എന്തവകാശം എന്ന് ബി.ജെ.പി തിരിച്ചുചോദിച്ചു.
അതിനിടയില്‍ എല്‍.ഡി.എഫിന്റെ കൗണ്‍സിലര്‍മാര്‍ക്ക് നഗരസഭാ അധ്യക്ഷ സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നും ആരോപണമുണ്ടായി. ഇതോടെ അധ്യക്ഷയും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ചെയര്‍പേഴ്സണ്‍ പ്രമീള ശശീധരന് അംഗങ്ങളോട് ആവശ്യപ്പെട്ടെങ്കിലും വാക്കേറ്റത്തില്‍ കലാശിക്കുകയായിരുന്നു.
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് അവസരം നല്‍കുന്നുവെന്നും തങ്ങള്‍ക്ക് നിഷേധിക്കുന്നുവെന്നുമാണ് ആരോപണം. എന്നാല്‍
എല്ലാവര്ക്കും സംസാരിക്കാന്‍ അവസരം നല്‍കാറുണ്ടെന്ന് കൗണ്‍സിലര്‍ പറഞ്ഞു. എല്ലാവരേയും വിളിക്കുന്നുണ്ട്. തനിക്ക് പ്രത്യേക താല്പര്യം ആരോടുമില്ലെന്നും നഗരസഭാധ്യക്ഷ വിശദീകരിച്ചു.
Add Comment