Kerala

മാധ്യമങ്ങൾക്കെതിരെ വീണ്ടും ഭീഷണിയുമായി കെ.സുരേന്ദ്രൻ

മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്കെതിരെ വാർത്ത നല്‍കിയാല്‍ മാധ്യമങ്ങളുടെ ഓഫീസില്‍ എത്തി ചോദിക്കുമെന്നാണ് സുരേന്ദ്രന്‍റെ ഭീഷണി.

ബിജെപിക്കെതിരെ വാര്‍ത്ത നല്‍കുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോള്‍ നിങ്ങളുടെ ഒക്കെ ഫോണിലേക്ക് ഒരു മെസേജ് വന്നത് അറിയാം.

അത് ആരാണ് അയച്ചതെന്നും അറിയാം. നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേ? ആരെങ്കിലും എഴുതി അയക്കുന്ന സാധനം ചാനലുകളിലും പത്രതാളുകളിലും അടിച്ചുവിടുകയാണോ? എത്തിക്സിന്‍റെ ഒരു അംശം പോലുമില്ല. നിങ്ങളെ കാണുന്നത് തന്നെ കേരള സമൂഹത്തിന് അലര്‍ജിയാണ്. നിങ്ങളെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് ഓഫീസില്‍ വന്ന് ചോദിക്കുമെന്ന് തന്നെയാണ്. കള്ള വാര്‍ത്തകള്‍ കൊടുത്താല്‍ ആ പത്രത്തിന്‍റെ ഓഫീസില്‍ നേരെ വന്ന് ചോദിക്കും. അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.