മലപ്പുറം: വിഭാഗീയതയിൽ ഇടപെട്ട് സമസ്ത നേതൃത്വം. സമസ്തയിൽ ലീഗ് അനുകൂല-വിരുദ്ധ ചേരികളുടെ പരസ്യ തർക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നേതൃത്വത്തിൻ്റെ ഇടപെടൽ. പ്രശ്നപരിഹാരത്തിനായി ഇരുവിഭാഗത്തെയും സമസ്ത നേതൃത്വം ചർച്ചയ്ക്ക് വിളിച്ചു. അടുത്ത മുശാവറ യോഗത്തിന് മുമ്പായി ചർച്ച നടത്താനാണ് നേതൃത്വത്തിൻ്റെ നീക്കം. നിലവിലെ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് നേതൃത്വം ഉറപ്പ് നൽകിയിരിക്കുന്നത്.
വിഷയം പരിഹരിക്കാൻ നേതൃത്വം ഇടപെട്ടതോടെ ലീഗ് അനുകൂല വിഭാഗം നടത്താൻ നിശ്ചയിച്ചിരുന്ന വാർത്താ സമ്മേളനം മാറ്റിവെച്ചു. സമസ്ത ആദർശ സംരക്ഷണ സമിതി ഇന്ന് മലപ്പുറത്ത് നിശ്ചയിച്ച വാർത്താ സമ്മേളനമാണ് റദ്ദാക്കിയത്.
Add Comment