World

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്

കാലിഫോർണിയ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയില്‍ ശക്തമായ ഭൂചലനം. 7.0 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്

യുഎസ് ജിയോളജിക്കല്‍ സർവേയുടെ കണക്കനുസരിച്ച്‌ ഒറിഗണ്‍ അതിർത്തിക്കടുത്തുള്ള ഫെണ്‍ഡെയ്ലിലാണ് ഭൂചലനമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയതായി അധികൃതർ അറിയിച്ചു.

ഭൂകമ്ബത്തിൻ്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റർ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന തീരങ്ങളില്‍ അപകടകരമായ സുനാമിക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. തീരപ്രദേശത്തിന് സമീപമുള്ളവർ അപകടസാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.