ഇടുക്കി: വിവാദ പ്രസ്താവനയുമായി എം എം മണി. അടിച്ചാല്‍ തിരിച്ചടിക്കണമെന്നും തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും എംഎം മണി.
ശാന്തൻപാറ ഏരിയ സമ്മേളനത്തിലെ പ്രസംഗത്തിസാണ് വിവാദ പരാമർശം. തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനത്തിന് നിലനില്‍പ്പില്ലെന്ന് എംഎം മണി പ്രസംഗത്തില്‍ പറയുന്നു.
താൻ ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ നേരിട്ട് അടിച്ചിട്ടുണ്ടെന്ന് എംഎം മണി പറയുന്നു. ആളുകളെ കൂടെ നിർത്താനാണ് പ്രതിഷേധിക്കുന്നതെന്നും പ്രസംഗിക്കാൻ മാത്രം നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പല നേതാക്കന്മാരെയും വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയിട്ടുണ്ട്. അവരെയെല്ലാം നമ്മള് നേരിട്ടിട്ടുണ്ടെന്ന് എംഎം മണി പ്രസംഗത്തില്‍ പറഞ്ഞു.
ജനങ്ങള്‍ അംഗീകരിക്കുന്ന മാർഗം സ്വീകരിക്കാം. തിരിച്ചടിച്ചാല്‍ ജനങ്ങള്‍ പറയണം അത് വേണ്ടതായിരുന്നുവെന്ന്. അത് ശരിയായില്ലെന്ന് പറഞ്ഞാല്‍ പോയി എന്ന് എംഎം മണി പറയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ബലപ്രയോഗത്തിന്റെ മാർഗം സ്വീകരിക്കുന്നത് കാണുന്നവരും കേള്‍ക്കുന്നവരും ശരിയായെന്ന് പറയണം. ജനങ്ങള്‍ ശരിയല്ലെന്ന് പറയുന്ന മാർഗങ്ങള്‍ സ്വീകരിക്കരുതെന്ന് മണി പറഞ്ഞു. അല്ലെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുമെന്നും പ്രസ്ഥാനം ദുർബലപ്പെടുമെന്നും എംഎം മണി പറഞ്ഞു.
Add Comment