Tech

ശബരിമല തീർത്ഥാടകർക്കായി ‘സ്വാമി ചാറ്റ്ബോട്ട്’ സംവിധാനം ശ്രദ്ധേയം

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്കായി പത്തനംതിട്ട ജില്ലാ ഭരണസംവിധാനം തയ്യാറാക്കിയ ‘സ്വാമി ചാറ്റ്ബോട്ട്’ സംവിധാനം ശ്രദ്ധേയം. കെഎസ്ആർടിസി ബസ് സമയവും ഭക്ഷണ ചാർട്ടുമാണ് ‘സ്വാമി ചാറ്റ്ബോട്ട്’ സംവിധാനത്തിലൂടെ കൂടുതലായി ഉപയോഗിക്കപ്പെട്ടത്. മൂന്നാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം ഉപയോക്താക്കൾക്കാണ് സേവനം നൽകിയത്. ആറ് വ്യത്യസ്ത ഭാഷകളിൽ ഇത് ലഭ്യമാണ്.

രണ്ടായിരത്തി ഇരുന്നൂറിലധികം എമർജൻസികൾ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ട്. കാണാതായ വ്യക്തികൾ, മെഡിക്കൽ അത്യാഹിതങ്ങൾ, വാഹന തകരാർ തുടങ്ങിയവ കൈകാര്യം ചെയ്യാൻ ചാറ്റ്ബോട്ടിന് കഴിഞ്ഞു. ചാറ്റ്‌ബോട്ടിൽ പുതിയ ഫീച്ചറായി കാലാവസ്ഥാ അപ്‌ഡേറ്റുകളും നൽകിയിട്ടുണ്ട്.

വാട്സാപ്പ് അധിഷ്ഠിത വെർച്വൽ അസിസ്റ്റന്റാണിത്. മൂന്നാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം ഉപയോക്താക്കൾക്ക് സേവനം നൽകി. രണ്ടായിരത്തി ഇരുന്നൂറിലധികം എമർജൻസികൾ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ട്. കാണാതായ വ്യക്തികൾ, മെഡിക്കൽ അത്യാഹിതങ്ങൾ, വാഹന തകരാർ തുടങ്ങിയവ കൈകാര്യം ചെയ്യാൻ ചാറ്റ്ബോട്ടിന് കഴിഞ്ഞു.

മഴ കണക്കിലെടുത്ത് തീർത്ഥാടകർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് ചാറ്റ്‌ബോട്ടിലെ പുതിയ ഫീച്ചറായി കാലാവസ്ഥാ അപ്‌ഡേറ്റുകൾ നൽകിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് അനായാസം ഉപയോഗിക്കാനാകും. തീർത്ഥാടകർക്ക് 6238008000 എന്ന വാട്സാപ്പ് നമ്പറിലേക്ക് ‘ഹായ്’ അയച്ച് ഇഷ്ടമുള്ള ഭാഷ, ഭക്ഷണ ചാർട്ടുകൾ, കെഎസ്ആർടിസി ബസ് സമയങ്ങൾ, കാലാവസ്ഥാ അപ്ഡേറ്റുകൾ, ക്ഷേത്ര സേവനങ്ങൾ, താമസ ബുക്കിംഗ് തുടങ്ങിയവ തിരഞ്ഞെടുക്കാനാകും. ചാറ്റ്‌ബോട്ട് ഇവയ്ക്ക് തത്സമയ പ്രതികരണങ്ങൾ നൽകുകയും ഉപയോക്താക്കൾക്ക് വഴികാട്ടുകയും ചെയ്യും.