മെറ്റയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ത്രെഡ് എന്നീ പ്ലാറ്റ്ഫോമുകളുടെ സേർവറുകൾ ലോകവ്യാപകമായി തകരാറിൽ . സന്ദേശം, പോസ്റ്റ്, അപ്ഡേറ്റ്സ് എന്നിവ ഒന്നുകിൽ മന്ദഗതിയിലോ അല്ലെങ്കിൽ പൂർണ്ണമായും ലഭ്യമല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്.
പ്ലാറ്റ്ഫോമുകളുടെ ഡെസ്ക്ടോപ്പ്, മൊബൈൽ പതിപ്പുകളിലും തകരാറുകൾ ബാധിച്ചിട്ടുണ്ട്. വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് തടസ്സം നേരിടുന്നു.
Add Comment