Food

ഈസിയായി ചിക്കന്‍ പോപ്‌കോണ്‍ ഇനി വീട്ടില്‍തന്നെ തയ്യാറാക്കാം

ചിക്കന്‍ പോപ്പ്‌കോണ്‍

ചിക്കന്‍ ബ്രസ്റ്റ് – അരക്കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ട് ടേബിള്‍സ്പൂണ്‍
ജീരകം – ഒരു ടീസ്പൂണ്‍
മുളകുപൊടി – രണ്ടു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കുരുമുളുകുപൊടി -അര ടീസ്പൂണ്‍
കോണ്‍ഫ്‌ലോര്‍- കുറച്ച്
മുട്ട – രണ്ടെണ്ണം
ബ്രെഡ് പൊടിച്ചത് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
ചെറുനാരങ്ങ നീര് – 1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചിക്കന്‍ ചെറിയ കഷണങ്ങളാക്കുക. അതിലേക്ക് മുളകുപൊടി, മഞ്ഞള്‍ പൊടി, ജീരക പൊടി, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങ നീര് എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്ത് അരമണിക്കൂര്‍ വെയ്ക്കുക. ഒരു പാത്രത്തില്‍ മുട്ട അടിച്ചു വയ്ക്കുക. മറ്റൊരു പ്രാത്രത്തില്‍ ബ്രഡ് പൊടിച്ചത് എടുത്ത് വയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഓരോ ചിക്കന്‍ പീസ് എടുത്ത് മുട്ടയില്‍ മുക്കി ബ്രഡ് പൊടിയിലിട്ട് വീണ്ടും മുട്ടയില്‍ മുക്കി ബ്രഡ് പൊടിയിലിട്ട് എണ്ണയില്‍ വറുത്തു കോരുക.