Kerala

എ​യ​ര്‍​ലി​ഫ്റ്റിം​ഗ് ര​ക്ഷാ​ദൗ​ത്യ​ത്തി​ന് ചെ​ല​വാ​യ തു​ക ഒ​ഴി​വാ​ക്കി ന​ൽ​കാ​ൻ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: 2019ലെ ​പ്ര​ള​യം മു​ത​ൽ വ​യ​നാ​ട് ദു​ര​ന്തം വ​രെ​യു​ള്ള ദു​ര​ന്ത​മു​ഖ​ത്തെ എ​യ​ര്‍​ലി​ഫ്റ്റിം​ഗ് ര​ക്ഷാ​ദൗ​ത്യ​ത്തി​ന് ചെ​ല​വാ​യ തു​ക ഒ​ഴി​വാ​ക്കി ന​ൽ​കാ​ൻ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ. തു​ക അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് കേ​ന്ദ്രം ക​ത്ത് ന​ൽ​കി​യ ന​ട​പ​ടി കേ​ര​ള​ത്തോ​ടു​ള്ള ക​ടു​ത്ത വി​വേ​ച​ന​മാ​ണെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കേ​ന്ദ്രം ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ തു​ക അ​ട​ക്കാ​തെ വെ​റെ വ​ഴി​യി​ല്ല. എ​സ്‍​ഡി​ആ​ര്‍​എ​ഫി​ൽ നി​ന്ന് പ​ണം അ​ട​ച്ചാ​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും.

ദു​ര​ന്ത​മു​ഖ​ത്തെ എ​യ​ര്‍ ലി​ഫ്റ്റി​ന് 132.62 കോ​ടി കേ​ര​ള​ത്തോ​ട് ചോ​ദി​ച്ച​ത് ക​ടു​ത്ത വി​വേ​ച​ന​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ദു​ര​ന്ത മു​ഖ​ത്ത് കേ​ന്ദ്രം ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ സേ​വ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്രം ത​ന്നെ തു​ക എ​ടു​ക്കു​ന്ന​താ​ണ് ന​ല്ല​ത്. അ​ത​ല്ലാ​തെ സം​സ്ഥാ​ന എ​സ്‍​ഡി​ആ​ര്‍​എ​ഫി​ൽ നി​ന്ന് എ​ടു​ത്ത് കേ​ന്ദ്ര​ത്തി​ന് ന​ൽ​കാ​ൻ പ​റ​യു​ന്ന​ത് പ്ര​യോ​ഗി​ക​മാ​യി ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളാ​ണ് തു​ക വ​ഹി​ക്കേ​ണ്ട​തെ​ങ്കി​ലും അ​തി​ന് തു​ല്യ​മാ​യ തു​ക കേ​ന്ദ്രം ന​ൽ​കേ​ണ്ട​തു​മാ​ണ്. എ​ന്നാ​ൽ ഈ ​ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ എ​സ്‍​ഡ‍ി​ആ​ര്‍​എ​ഫ് ഫ​ണ്ട് ത​ന്നെ പ​ല രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ അ​തി​ൽ നി​ന്ന് ഇ​ത്ര​യും ഭീ​മ​മാ​യ തു​ക കേ​ന്ദ്ര​ത്തി​ന് ന​ൽ​കേ​ണ്ട​ത് വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​മെ​ന്നും രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.