വെള്ളിയാഴ്ച അവസാനിച്ച ഈ ആഴ്ചയിലെ ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. ഈ ആഴ്ച കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,13,117.17 കോടി രൂപയുടെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ ആഴ്ചകളില്‍ നഷ്ടം രേഖപ്പെടുത്തിയ ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് ഓഹരി വിപണി. സെന്‍സെക്സ് കഴിഞ്ഞയാഴ്ച 623 പോയിന്റിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഓഹരികളുടെ മൂല്യം കുറഞ്ഞത് അവസരമായി കണ്ട് കൂടുതല്‍ നിക്ഷേപം നടത്താന്‍ ആഭ്യന്തര നിക്ഷേപകര്‍ തയ്യാറായതാണ് വിപണിയെ തുണച്ചത്.
ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ 47,836 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ എയര്‍ടെലിന്റെ മൊത്തം വിപണി മൂല്യം 9,57,842 കോടിയായി ഉയര്‍ന്നു. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 31,826 കോടിയാണ് വര്‍ധിച്ചത്. 8,30,387 കോടിയായാണ് ഇന്‍ഫോസിസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എച്ച്ഡിഎഫ്സി ബാങ്ക് 11,887 കോടി, ഐസിഐസിഐ ബാങ്ക് 11,760 കോടി, ടിസിഎസ് 9,805 കോടി എന്നിങ്ങനെയാണ് വിപണി മൂല്യത്തില്‍ നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികള്‍.
റിലയന്‍സ് ആണ് കഴിഞ്ഞയാഴ്ച ഏറ്റവുമധികം നഷ്ടം നേരിട്ടത്. റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 52,031 കോടിയുടെ ഇടിവ് ആണ് രേഖപ്പെടുത്തിയത്. 17,23,144 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം കുറഞ്ഞത്. എല്‍ഐസി 32,067 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 22,250 കോടി, എസ്ബിഐ 2,052 കോടി, ഐടിസി 1,376 കോടി എന്നിങ്ങനെയാണ് നഷ്ടം നേരിട്ട മറ്റു സ്റ്റോക്കുകള്‍.
Add Comment