ക്രിസ്മസിന് പൊതുവേ കേക്കുകളും വൈനുകളുമാണല്ലോ പ്രധാനമായും കഴിക്കുന്ന വിഭവങ്ങള്‍. എന്നാല്‍ നിരവധി വിഭവങ്ങള്‍ ക്രിസ്മസിന് വേണ്ടി നമുക്ക് ഒരുക്കാന്‍ സാധിക്കും. വീട്ടില്‍ തന്നെ വിഭവങ്ങള്‍ സ്വാദിഷ്ഠമായി ഒരുക്കി വിരുന്നുകാര്‍ക്ക് വിളമ്പാം.
കോഫി ചിയ പുഡ്ഡിങ്
എസ്പ്രസ്സോ- 1 ഷോട്ട്
ചിയ സീഡ്- അര കപ്പ്
സ്വീറ്റ്‌നര്‍- അര ടേബിള്‍ സ്പൂണ്‍
വാനില എസ്സന്‍സ്
പാല്‍- ഒരു കപ്പ്
ബദാം- അലങ്കാരത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ചിയ സീഡ്, സ്വീറ്റ്‌നര്‍, എസ്പ്രസ്സോ, വാനില എസ്സന്‍സ്, പാല്‍ എന്നിവ എടുക്കുക. നന്നായി മിക്‌സ് ചെയ്യുക. ഒരു രാത്രി മുഴുവന്‍ തണുപ്പിക്കുക. കഴിക്കുന്നതിന് മുമ്പ് ബദാമുകള്‍ ഉപയോഗിച്ച് അലങ്കരിക്കുക.
Add Comment