ക്രിസ്മസ് എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ ഓര്‍മയില്‍ വരുന്ന ഒരുപാട് കാര്യങ്ങളില്‍ ഒന്നാണ് ക്രിസ്മസ് ട്രീ. ക്രിസ്മസ് ട്രീ അലങ്കരിക്കുകയെന്നത് ഏവര്‍ക്കും ഇഷ്ടമുള്ള കാര്യമായിരിക്കും. ഒരുപാട് നിറങ്ങളും വര്‍ണങ്ങളും ഉപയോഗിച്ച് ക്രിസ്മസ് ട്രീകള്‍ എല്ലാ വര്‍ഷവും വ്യത്യസ്തമായി ഒരുക്കും. എന്നാല്‍ ക്രിസ്മസ് ട്രീയുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് നിലവിലുള്ളത്.
ക്രിസ്മസ് ട്രീകള്‍ ഒരുക്കുന്നതിന്റെ പാരമ്പര്യം നൂറ്റാണ്ട് മുതല്‍ തന്നെ ആരംഭിച്ചതാണ്. കഠിനമായ ശൈത്യകാലത്ത് ജീവിതത്തിന്റെയും പുതുക്കലിന്റെയും നിത്യഹരിത വൃക്ഷങ്ങളെ ആചരിക്കുന്ന പുരാതനമായ ആഘോഷത്തിന്റെ ഭാഗമാണിത്.
പിന്നീട് ക്രിസ്ത്യന്‍ സംസ്‌കാരങ്ങളുടെ ഭാഗമായി മാറിയ ക്രിസ്മസ് ട്രീ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി മാറുകയായിരുന്നു. വ്യത്യസ്ത പാരമ്പര്യങ്ങളെ സംയോജിപ്പിക്കുന്നതായാണ് ക്രിസ്മസ് ട്രീ ഒരുക്കലിനെ കണക്കാക്കുന്നത്. ആദ്യ കാലങ്ങളില്‍ ഒരുക്കിയ ക്രിസ്മസ് ട്രീ അലങ്കരിച്ചത് കഴിക്കാന്‍ പറ്റുന്ന വസ്തുക്കള്‍ കൊണ്ടായിരുന്നു. ജര്‍മനിയില്‍ ആദ്യമായി തയ്യാറാക്കിയിരുന്ന ക്രിസ്മസ് ട്രീയില്‍ കുക്കികള്‍, ആപ്പിളുകള്‍, മിഠായികള്‍ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു അലങ്കരിച്ചത്.
ക്രിസ്മസ് ട്രീയില്‍ അലങ്കരിക്കുന്ന മറ്റ് വസ്തുക്കളും വെറും നിസാരമായിരുന്നില്ല. ക്രിസ്മസ് ട്രീ അലങ്കരിക്കാന്‍ ആദ്യ കാലങ്ങളില്‍ വെള്ളിയിലുള്ള ടിന്‍സലാണ് ഉപയോഗിച്ചത്. ഇവ ക്രിസ്മസ് ട്രീയില്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകതരം തിളക്കമുണ്ടായിരുന്നു.
ക്രിസ്മസ് ട്രീയില്‍ തൂക്കിയിടുന്ന ലൈറ്റുകള്‍ മെഴുകുതിരി ഉപയോഗിച്ചായിരുന്നു ആദ്യ കാലങ്ങളിൽ നിര്‍മിച്ചിരുന്നത്. ഇലക്ട്രിക് ലൈറ്റുകള്‍ വരുന്നതിന് മുമ്പായിരുന്നു ക്രിസ്മസ് ട്രീകള്‍ അലങ്കരിക്കാന്‍ എല്ലാവരും മെഴുകുതിരി ഉപയോഗിച്ചിരുന്നത്. പതിനേഴാം നൂറ്റാണ്ട് മുതലുള്ള രീതിയായിരുന്നു ഇത്. മനോഹരമായിരുന്നെങ്കിലും മെഴുകുതിരി ഉപയോഗിച്ച് അലങ്കരിക്കുന്നത് തീപിടിക്കാന്‍ സാധ്യതയുണ്ട്.
ഇതുവരെ ഉള്ള ക്രിസ്മസ് ട്രീയില്‍ ഏറ്റവും വലുതെന്ന് കണക്കാക്കപ്പെടുന്നത് 1950ല്‍ അമേരിക്കയിലെ ഒറഗണിലെ വൂഡ്ബര്‍ണിൽ അലങ്കരിച്ചതാണ്. 221 അടിയാണ് ക്രിസ്മസ് ട്രീയുടെ ആകെ ഉയരം. 1000ത്തിലധികം ലൈറ്റുകളുപയോഗിച്ചാണ് അന്ന് ക്രിസ്മസ് ട്രീ ഒരുക്കിയത്.
അലങ്കരിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ക്രിസ്മസ് ട്രീകളും വ്യത്യസ്തമാണ്. പൈന്‍, സ്പ്രൂസ് തുടങ്ങിയ മരങ്ങളും കൃത്രിമമായുള്ള മരങ്ങളും ക്രിസ്മസ് ട്രീ ഒരുക്കുന്നതിന് ഉപയോഗിക്കുന്നു. ആദ്യത്തെ ക്രിസ്മസ് ട്രീ ഒരുക്കിയത് യൂ മരത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.
ക്രിസ്മസ് ട്രീയുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ
ക്രിസ്മസ് ട്രീയില്‍ തൂക്കിയിടുന്ന ലൈറ്റുകള്‍ മെഴുകുതിരി ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. ഇലക്ട്രിക് ലൈറ്റുകള്‍ വരുന്നതിന് മുമ്പ് ക്രിസ്മസ് ട്രീകള്‍ അലങ്കരിക്കാന്‍ എല്ലാവരും മെഴുകുതിരിയായിരുന്നു ഉപയോഗിച്ചത്. പതിനേഴാം നൂറ്റാണ്ട് മുതലുള്ള രീതിയായിരുന്നു ഇത്. മനോഹരമായിരുന്നെങ്കിലും മെഴുകുതിരി ഉപയോഗിച്ച് അലങ്കരിക്കുന്നത് തീപ്പിടിക്കാന്‍ സാധ്യതയുണ്ട്.
ക്രിസ്മസ് ട്രീകള്‍ അലങ്കരിക്കുന്നതോടൊപ്പം തന്നെ അതുമായി ചുറ്റിപ്പറ്റി നില്‍ക്കുന്ന നിരവധി ഐതിഹ്യങ്ങളും മിത്തുകളുമുണ്ട്. ഡിസംബര്‍ 24ന് മുമ്പ് വീടുകളില്‍ ക്രിസ്മസ് ട്രീ കൊണ്ടുവന്നാല്‍ വീടിനുള്ളില്‍ നിര്‍ഭാഗ്യങ്ങളുമുണ്ടെന്നായിരുന്നു പ്രധാന അന്ധവിശ്വാസം. ക്രിസ്മസ് രാത്രി മാത്രമേ ട്രീ ഒരുക്കാന്‍ പാടുള്ളൂവെന്നും അങ്ങനെ വന്നാല്‍ ഭാഗ്യം വരുമെന്നുമാണ് വിശ്വാസം.
മാത്രവുമല്ല, ജനുവരി ഒന്നിന് മുമ്പ് അലങ്കരിച്ച ക്രിസ്മസ് ട്രീ എടുത്തുമാറ്റാന്‍ പാടില്ലെന്ന വിശ്വാസവും പലര്‍ക്കുമുണ്ട്. ക്രിസ്മസ് ട്രീയില്‍ ചിലന്തി വന്നിരുന്നാല്‍ നല്ലതാണെന്ന വിശ്വാസം കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുണ്ട്. അവരുടെ വിശ്വാസ പ്രകാരം ചിലന്തി വല ആരോഗ്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ്. ക്രിസ്മസ് ട്രീ മറിഞ്ഞു വീഴുന്നതും നിര്‍ഭാഗ്യകരമായാണ് കണക്കാക്കപ്പെടുന്നത്.
Add Comment