തൃശൂർ: തൃശൂരിൽ ജപ്തി ചെയ്ത ഭൂമി ചട്ടം ലംഘിച്ച് മറിച്ച് വിറ്റ സംഭവത്തിൽ എഫ്ഐആർ തിരുത്താൻ ഉത്തരവ്. ഭൂമി വിറ്റതിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ ഭാരതീയനായ സംഹിത പ്രകാരമായിരുന്നു എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവം പുറത്തുവന്നതോടെയാണ് എഫ്ഐആർ തിരുത്താൻ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ നിർദ്ദേശം നൽകിയത്.
ജപ്തി ചെയ്ത ഭൂമി മറിച്ച് വിറ്റ സംഭവത്തിൽ അയ്യന്തോൾ സ്വദേശിനെ സനീഷ നൽകിയ പരാതിയിലായിരുന്നു ഭാരതീയ ന്യായസംഹിത പ്രകാരം കേസെടുത്തത്. സംഭവം നടന്ന സമയത്തെ അടിസ്ഥാനപ്പെടുത്തി ഐപിസി പ്രകാരം കേസ് എടുത്തില്ലെങ്കിൽ കോടതിയിൽ തിരിച്ചടിയാകുമെന്ന് പരാതിക്കാരി പോലീസിന് ധരിപ്പിച്ചെങ്കിലും എഫ്ഐആർ തിരുത്താൻ തയ്യാറായില്ല.
സംഭവം വാർത്തയായതോടെയാണ് എഫ്ഐആർ തിരുത്താൻ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ നിർദ്ദേശം നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആറിൽ തിരുത്തൽ വരുത്താനുള്ള അപേക്ഷ കുന്നംകുളം കോടതിയിൽ പേരാമംഗലം പോലീസ് സമർപ്പിച്ചു. ഭൂമി വിറ്റ അരുൺ പി പി, മുൻ രജിസ്ട്രാർ എം എ ജേക്കബ്, സ്ഥലം വാങ്ങിയ ചൂരക്കാട്ടുകര, ചെമ്മങ്ങാട്ടു വളപ്പിൽ വീട്ടിൽ ഗീത ഐപിസി പ്രകാരം തുടർനടപടി സ്വീകരിക്കാനാണ് പോലീസ് നീക്കം. വരും ദിവസങ്ങളിൽ പ്രതികളെ വിശദമായി ചോദ്യംചെയ്യും.
Add Comment